Breaking News :

:

ഏഴുമണിക്കൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുലർച്ചെ ജാമ്യം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടികാട്ടിയതിന് പാലാരിവട്ടം പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം. പാലാരിവട്ടം പൊലീസ് സ്റ്റേഷന് ഉപരോധിച്ച കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പുലര്‍ച്ചെ രണ്ടരയോടെ പ്രതിഷേധം അവസാനിപ്പിച്ചു. ഏഴ് മണിക്കൂറോളമാണ് എംപി ഹൈബി ഈഡന്‍ എംഎല്‍എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രവര്‍ത്തകരുടെ റോഡ് ഉപരോധം കയ്യാങ്കളിയിലേക്ക് നീങ്ങി. എസ്ഐ അപമര്യാദയായി പെരുമാറിയതോടെ കോണ്‍ഗ്രസ് നേതാക്കളും പൊലീസും തമ്മില്‍ സറ്റേഷനുള്ളില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. പ്രകോപിതരായ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് കുപ്പിയും ചെരുപ്പും വലിച്ചെറിഞ്ഞതോടെ അര്‍ധരാത്രിയോടെ രംഗം കലുഷിതമായി. ഒടുവില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രവര്‍ത്തകരെ രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ തീരുമാനിച്ചത്. ജാമ്യം ലഭിച്ചിറങ്ങിയ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷന് മുന്നില്‍ സ്വീകരണം നല്‍കി. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *