Breaking News :

:

തൃശൂര്‍ എടുക്കാന്‍ സുരേഷ് ഗോപി എത്തുമോ? പ്രഖ്യാപനത്തിനു മുന്‍പേ ചുവരെഴുത്ത്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ബി.െജ.പി പ്രഖ്യാപിക്കും മുന്‍പേ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി. ബി.ജെ.പി. പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പേ പ്രചാരണം തുടങ്ങിയത്.  കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം സുരേഷ് ഗോപി തൃശൂരില്‍ സ്ഥിരമായുണ്ട്. പാര്‍ട്ടി പരിപാടികളിലും അല്ലാതെയും. തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സാധാരണ ഒരു ലക്ഷത്തില്‍ താഴെയായിരുന്നു ബി.ജെ.പി. വോട്ട്. പക്ഷേ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷത്തി തൊണ്ണൂറ്റി മൂവായിരം വോട്ടെത്തി. സുരേഷ് ഗോപിയുടെ താരപ്രഭാവമായിരുന്നു കാരണം. ലോക്സഭ തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം സുരേഷ് ഗോപി നിയമസഭാ തിരഞ്ഞെടുപ്പിലും പോരിനിറങ്ങി. അപ്പോഴും പരാജയമായിരുന്നു ഫലം. രണ്ടു തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ടുകള്‍ കൂട്ടാന്‍ കഴിഞ്ഞെങ്കിലും മൂന്നാം സ്ഥാനത്തു നിന്ന് കയറാന്‍ കഴിഞ്ഞില്ല. സുരേഷ് ഗോപിയെതന്നെ തൃശൂരില്‍ മല്‍സരിപ്പിക്കാനാണ് കൂടുതല്‍ സാധ്യത. ഒരു ലക്ഷത്തില്‍ താഴെ വോട്ടുകള്‍ക്ക് ജയിച്ച സിറ്റിങ് എം.പി.: ടി.എന്‍.പ്രതാപന്‍ വീണ്ടും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായേക്കും. മുന്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറാകും ഇടതുമുന്നണി സ്ഥാനാര്‍ഥി. മല്‍സരം പൊടിപാറുമെന്നുറപ്പ്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *