Breaking News :

:

സന്നിധാനത്ത് കുരുന്നുകളുടെ നൃത്താര്‍ച്ചന; ഭക്തര്‍ക്ക് കാഴ്ച്ചയുടെ നവ്യാനുഭവം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ശബരിമല സന്നിധാനത്ത് നൃത്താർച്ചനയുമായി കുരുന്നുകൾ. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകലയിലെ 14 ബാലികമാരാണ് അയ്യപ്പ സന്നിധിയിൽ ചുവടുവച്ചത്.മലകയറിയെത്തിയതിന്റെ ക്ഷീണമൊന്നും ഈ കുരുന്നുകളെയലട്ടിയില്ല. അയ്യപ്പന് അര്‍ച്ചനയായി തിരുവാതിര അർപ്പിക്കുന്ന പതിവിന് തുടർച്ചയായ ആറാം തവണയും മാറ്റമില്ല. ആദ്യം ഗണപതി വന്ദനം. പിന്നെ പരമ്പരാഗത തിരുവാതിര പദങ്ങൾ. തുടർന്ന് കൃഷ്ണഭക്തിഗാനത്തിന് കോൽക്കളി. പ്രസിദ്ധയ്ക്കും ആദിലക്ഷ്മിക്കും നിലയ്ക്കും ഇത് തുടർച്ചയായ രണ്ടാം അവസരം.തിരുവാതിരകളിയെ പ്രോത്സാഹിപ്പിക്കാൻ രൂപീകരിച്ച കൂട്ടായ്മയായ ജീവകലയിലെ ബാലികമാർ 2017മുതൽ സന്നിധാനത്ത് ഏത്താറുണ്ട്. ശബരിമലയിലെത്തിയ ഭക്തർക്ക് കാഴ്ചയുടെ നവ്യാനുഭവം തീർത്താണ് കുരുന്നുകൾ മലയിറങ്ങിയത്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *