Create your Account
അറ്റകുറ്റപ്പണി; കേരളത്തിലൂടെ ഓടുന്ന പത്തു ട്രെയിനുകള്‍ റദ്ദാക്കി; നിയന്ത്രണം 12 വരെ
- Aswathi K
- 30 Dec, 2023
ട്രാക്കിലെ അറ്റകുറ്റപണികളുടെ ഭാഗമായി ഇന്ന് മുതല്‍ ജനുവരി 12 വരെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. ഇന്നും ജനുവരി ആറിനും പുറപ്പെടേണ്ട എറണാകുളം -ഹസ്രത്ത് നിസാമുദീൻ മിലേനിയം വീക്ക്‍ലിഎക്സ്പ്രസ് റദ്ദാക്കി. ഒന്നാം തീയതിയിലെ ബറൗണി - എറണാകുളം രപ്തി സാഗറും അഞ്ചാം തിയതിയിലെ എറണാകുളം - ബറൗണി രപ്തിസാഗറും റദ്ദാക്കി.
ജനുവരി നാലു മുതല്‍ 12 വരെയുളള ഗോരഖ്പൂർ - കൊച്ചുവേളി രപ്തി സാഗറും, രണ്ടു മുതല്‍ 10 വരെയുളള തീയതികളിലെ കൊച്ചുവേളി -ഗോരഖ്പൂർ രപ്തി സാഗറും സര്‍വീസ് നടത്തില്ല. ഒന്നാം തീയതിയിലെ കൊച്ചുവേളി - കോര്‍ബ ബൈ–വീക്ക്‍ലിയും 3ന് പുറപ്പെടേണ്ട കോര്‍ബ - കൊച്ചുവേളി ബൈ വീക്ക്‍ലിയും റദ്ദാക്കിയവയില്‍പ്പെടുന്നു. 2 , 9 തീയതികളിലെ ബിലാസ്പൂർ - തിരുനെൽവേലി വീക്ക്‍ലി എക്സ്പ്രസും 31, ജനുവരി 7 തീയതികളിലെ തിരുനെൽവേലി - ബിലാസ്പൂർ വീക്ക്‍ലി എക്സ്പ്രസും റദ്ദാക്കി
Leave a Reply
Your email address will not be published. Required fields are marked *