Breaking News :

:

അയോധ്യ പ്രതിഷ്ഠ: പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായി തീരുമാനിക്കാമെന്ന് ലീഗ്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അയോധ്യ പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കണോ വേണ്ടെയോ എന്ന് കോണ്‍ഗ്രസിന് സ്വതന്ത്രമായി തീരുമാനിക്കാമെന്ന് മുസ്‌ലിം ലീഗ്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍‍‍ഡയാണിത്. ഓരോ പാര്‍ട്ടികളും ഇക്കാര്യം തിരിച്ചറിയണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാണക്കാട്ട് ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രതികരണം . ചടങ്ങിലേക്ക് കോൺഗ്രസിനെ ക്ഷണിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗം
അതേസമയം, അയോധ്യ പ്രതിഷ്ഠാച്ചടങ്ങ് വിവാദത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കാതെ കെ.സി.വേണുഗോപാല്‍ ഒഴിഞ്ഞുമാറി. നിലപാട് ഇന്ന് പറയണം, നാളെ പറയണം എന്ന് പറഞ്ഞാല്‍ നടക്കില്ല, സോണിയാഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിച്ചത് വ്യക്തിപരമായ ക്ഷണമെന്നും കെസി പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സംബന്ധിച്ച പരസ്യ പ്രസ്താവനകളിൽ കോൺഗ്രസ് ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. വിഷയത്തിൽ തൽക്കാലം പ്രതികരിക്കേണ്ടതില്ല എന്നാണ് പാർട്ടി നിലപാട്. പ്രതികരണങ്ങളിലൂടെ പ്രതിഷ്ഠാദിനം രാഷ്ട്രീയ ചർച്ചയാക്കുക ബിജെപിയുടെ അജൻഡയാണെന്ന് നേതൃത്വം വിലയിരുത്തുന്നു. ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലയോ എന്നതിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല. സോണിയ ഗാന്ധി തന്നെ ചടങ്ങിൽ പങ്കെടുക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നുണ്ടെങ്കിലും അനാരോഗ്യം മൂലം അവർ മാറിനിന്നേക്കും. പ്രതിനിധിയായി അധിർ രഞ്ജൻ ചൗധരിയെ അയക്കാനാണ് ആലോചന. ഇന്ത്യ മുന്നണി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനാൽ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പങ്കെടുത്തേക്കില്ല. ഹൈക്കമാന്‍ഡ് പരസ്യ പ്രതികരണങ്ങള്‍ വിലക്കിയിട്ടുണ്ടെന്നും വിഷയത്തില്‍ പാര്‍ട്ടി ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കു‌മെന്ന് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *