Breaking News :

:

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപിനെ വിലക്കി മെയ്ന്‍ സംസ്ഥാനവും; വീണ്ടും തിരിച്ചടി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ഡോണള്‍ഡ് ട്രംപിനുള്ള വിലക്ക് മുറുകുന്നു. മെയ്ന്‍ സംസ്ഥാനം കൂടി ട്രംപിന് വിലക്കേര്‍പ്പെടുത്തി. യു.എസ്.പാര്‍ലമെന്‍റ് സമുച്ചയമായ ക്യാപിറ്റോളിലെ കലാപസമാനമായ പ്രതിഷേധത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് നടപടി കൈകൊണ്ടത്. ഇതേ കാരണത്താല്‍ നേരത്തെ കൊളറാ‍‍ഡോ സുപ്രീംകോടതിയും ട്രംപിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍ മെയ്നിലെ നാല് ഇലക്ട്രല്‍ വോട്ടുകളില്‍ ഒന്ന് ട്രംപ് നേടിയിരുന്നു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *