Breaking News :

:

അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്; പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ശ്രീകോവിലിലുണ്ടാകും

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങ് നടക്കുമ്പോള്‍ പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ശ്രീകോവിലില്‍ സാക്ഷികളായുണ്ടാകും. മുഖ്യകവാടത്തില്‍വച്ച് മോദി ജനങ്ങളെ അഭിസംബോധന ചെയ്യും. അയോധ്യ വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും മോദി നാളെ ഉദ്ഘാടനം ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രതിഷ്ഠാച്ചടങ്ങ് തിടുക്കപ്പെട്ട് നടത്തുന്നുവെന്ന വാദം ക്ഷേത്ര നിര്‍മാണ സമിതി അധ്യക്ഷന്‍ തള്ളി. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങിനായി അയോധ്യ ഒരുങ്ങി. രാമജന്മഭൂമിയിലെ ക്ഷേത്രത്തിന് മുന്‍പ് മര്യാദ പുരുഷോത്തം ശ്രീരാം അയോധ്യ രാജ്യാന്തര വിമാനത്താവളവും നവീകരിച്ച റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. ഇതിന് പിന്നാലെ മോദിയുടെ റോഡ് ഷോയും. രാമക്ഷേത്രത്തിന്‍റെയും രാമായണത്തിന്‍റെയും ആത്മാവ് ഉള്‍ക്കൊള്ളുംവിധമാണ് വിമാനത്താവള നിര്‍മാണം. ആദ്യഘട്ട ചെലവ് 1,450 കോടി രൂപ. 240 കോടി രൂപയ്ക്കാണ് മൂന്ന് നിലയില്‍ അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്‍ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചിരിക്കുന്നത്. സാധാരണക്കാരുടെ യാത്ര വേഗത്തിലും സുഗമവുമാക്കാന്‍ ലക്ഷ്യമിട്ടുള്ള ആദ്യ അമൃത് ഭാരത് എക്സ്പ്രസും ആറ് വന്ദേഭാരത് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ലാഗ് ഒാഫ് ചെയ്യും. ക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍മാണ സമിതി അധ്യക്ഷന്‍ വിലയിരുത്തി. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യപുരോഹതിനും പ്രതിഷ്ഠാസമയത്ത് ശ്രീകോവിലിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതിയും സ്വാമി ഗോവിന്ദ ദേവ് ഗിരിയും ഉള്‍പ്പെടെ ആചാര്യന്മാരുടെ മൂന്ന് സംഘമാണ് പൂജകള്‍ നടത്തുക. തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ മുഖ്യകവാട‌ം ഭക്തര്‍ക്കായി മോദി തുറന്നുകൊടുക്കും. മോദി അഭിസംബോധന ചെയ്യും. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *