Breaking News :

:

ലുലു മോളിൽ ഇനി ലോകോത്തര കരകൗശലവസ്തുക്കളും

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ വില്പനശാല ലുലു മോളിൽ തുറക്കുന്നു. ക്രാഫ്റ്റ്സ് വില്ലേജിലെ കരകൗശലവിദഗ്ദ്ധർ നിർമ്മിക്കുന്ന വസ്തുക്കൾക്കു പുറമെ ബൗദ്ധികവെല്ലുവിളി നേരിടുന്നവരും ഓട്ടിസം ബാധിച്ചവരുമായ യുവതീയുവാക്കൾ നിർമ്മിക്കുകയും അവർ‌തന്നെ നടത്തുന്ന കോഴിക്കോട് സർഗ്ഗശേഷി ഷോറൂമിലൂടെ വില്ക്കുകയും ചെയ്യുന്ന കലാസൃഷ്ടികളും കേരളീയ കരകൗശലവസ്തുക്കളുടെ വിഭാഗത്തിൽ ഉണ്ടാകും. കൂടാതെ, രാജ്യത്തിന് അകത്തും പുറത്തും നിന്നുള്ള സവിശേഷതയാർന്ന കരകൗശലയിനങ്ങളും ഇവിടെ വാങ്ങാൻ കിട്ടും. ഉപഹാരങ്ങൾക്കും സുവനീറുകൾക്കും പറ്റുന്ന ഭംഗിയും സർഗ്ഗാത്മകതയും കരവിരുതും ലോകത്തെ വിവിധ സംസ്ക്കാരങ്ങളും സമന്വയിക്കുന്ന കലാവസ്തുക്കളുടെ വൈവിദ്ധ്യമാർന്ന ശേഖരമാണ് ക്രാഫ്റ്റ്സ് വില്ലേജ് ഇവിടെ ഒരുക്കുന്നത്.രാവിലെ 11-ന് ക്രാഫ്റ്റ്സ് വില്ലേജിന്റെ പുനരുദ്ധാരണത്തിനു മുൻകൈ എടുത്ത മുൻ ടൂറിസം സഹകരണ മന്ത്രികൂടിയായ കടകം‌പള്ളി സുരേന്ദ്രൻ എം‌എൽ‌എ വില്പനശാല ഉദ്ഘാടനം ചെയ്യും. സിനിമാനടി ശരണ്യ മോഹൻ, ഡബ്ബിങ് ആർട്ടിസ്റ്റും പൊതുപ്രവർത്തകയും ആയ ഭാഗ്യലക്ഷ്മി എന്നിവർ വിശേഷാൽ അതിഥികളാകും.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *