Breaking News :

:

ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു; മണ്ഡലകാല തീര്‍ഥാടനത്തിന് ഇന്ന് പരിസമാപ്തി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിന് ഇന്ന് പരിസമാപ്തി. ഇന്നു രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. തങ്ക അങ്കി ഘോഷയാത്ര ഇന്നലെയാണ് സന്നിധാനത്തെത്തിയത്. ഇന്ന് രാത്രി ഹരിവരാസനം പാടി അടയ്ക്കുന്ന നട ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് മകരവിളക്ക് ഉത്സവത്തിനായി തുറക്കും. ജനുവരി 15നാണ് മകരവിളക്ക്. അതേസമയം ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുകയാണ്. ഇന്നലെ 75,105 പേരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്. ശബരീപീഠം മുതൽ ഘട്ടം ഘട്ടമായാണ് തീർഥാടകരെ പ്രവേശിപ്പിക്കുന്നത്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *