Breaking News :

:

സബ്സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂടും, എണ്ണം കൂടിയേക്കില്ല; റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സമിതി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

സപ്ലൈകോയിലെ സബ്സിഡി ഉല്‍പ്പന്നങ്ങളുടെ എണ്ണം കൂട്ടാതെ തന്നെ വിലവര്‍ധിക്കാന്‍ നിര്‍ദേശിച്ച് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. 13 സബ്സിഡി ഉല്‍പ്പന്നങ്ങളുടെ വില പൊതുവിപണിയേക്കാള്‍ 20 ശതമാനം വരെ കുറവായി നിജപ്പെടുത്താനുള്ള ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ആസൂത്രണ കമ്മിഷന്‍ അംഗം ഡോ കെ. രവിരാമന്‍ അധ്യക്ഷനായ മൂന്നംഗ സമിതി ഭക്ഷ്യമന്ത്രി ജി. ആര്‍. അനിലിന് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. സബ്സിഡിയില്‍ വരുന്ന പതിമൂന്ന് ഇനങ്ങളുടെയും വില വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. അതേസമയം, വില വര്‍ധിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ജനരോഷം തണുപ്പിക്കാന്‍ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ കൂട്ടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് തള്ളുന്നതാണ് റിപ്പോര്‍ട്ട്. വില വര്‍ധന ഉടന്‍ നടപ്പിലാക്കാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *