Breaking News :

:

കെഎസ്ഇബി ഫ്യൂസ് ഊരി; പണമടയ്ക്കാന്‍ വൈക്കം നഗരസഭയുടെ നെട്ടോട്ടം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

വൈദ്യുതി ചാർജ് കുടിശ്ശിക വരുത്തിയ വൈക്കം നഗരസഭയുടെ ഫ്യൂസ് ഊരി തുടങ്ങിയതോടെ പണം അടയ്ക്കാൻ നെട്ടോട്ടം ഓടി നഗരസഭ.വഴിവിളക്കുകളുടെ വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെ ഒരുകോടി 41 ലക്ഷം രൂപയിലെ ആദ്യ ഗഡു നൽകിയതോടെയാണ് കെഎസ്ഇബി ഊരിയ ഫ്യൂസ് തിരിച്ചു കുത്തിയത്.
വൈദ്യുതി ചാർജ് അടക്കാൻ വൈക്കം നഗരസഭയോട് പറഞ്ഞു പറഞ്ഞു മടുത്താണ് ഒടുവിൽ കെഎസ്ഇബി അറ്റകൈപ്രയോഗം നടത്തിയത്.നഗരസഭ ഓഫിസിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചപ്പോഴും ഭരണപക്ഷം കാര്യമൊന്നും അറിഞ്ഞില്ല.വൈദ്യുതി ചാർജ് കുടിശ്ശിക വരുത്തിയ വൈക്കം നഗരസഭയുടെ ഫ്യൂസ് ഊരി തുടങ്ങിയതോടെ പണം അടയ്ക്കാൻ നെട്ടോട്ടം ഓടി നഗരസഭ.വഴിവിളക്കുകളുടെ വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെ ഒരുകോടി 41 ലക്ഷം രൂപയിലെ ആദ്യ ഗഡു നൽകിയതോടെയാണ് കെഎസ്ഇബി ഊരിയ ഫ്യൂസ് തിരിച്ചു കുത്തിയത്.വൈദ്യുതി ചാർജ് അടക്കാൻ വൈക്കം നഗരസഭയോട് പറഞ്ഞു പറഞ്ഞു മടുത്താണ് ഒടുവിൽ കെഎസ്ഇബി അറ്റകൈപ്രയോഗം നടത്തിയത്.നഗരസഭ ഓഫിസിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചപ്പോഴും ഭരണപക്ഷം കാര്യമൊന്നും അറിഞ്ഞില്ല... രാവിലെ മുതൽ KSEB പണി തുടങ്ങിയെങ്കിലും ഉച്ചയോടെയാണ് നഗരസഭ വിവരമറിഞ്ഞത്. പിന്നെ അവയ്ലബിൾ കൗൺസിൽ യോഗവും സ്റ്റിയറിംഗ് കമ്മറ്റിയും. ട്രഷറി വഴി ആദ്യഗഡു KSEB ക്ക്. 10 ലക്ഷത്തിന് പുറമെ ഒരു 10 ലക്ഷവും കൂടി ഈ മാസം തന്നെ നൽകാമെന്ന് ഉറപ്പ് . ഇതോടെ ഉച്ചയ്ക്ക് തന്നെ KSEB ഫ്യൂസ് ഊരലിന് താൽക്കാലിക വിരാമമിട്ടു.താലൂക്ക് ആശുപത്രി പരിസരം,ആയ്യൂർവേദ ആശുപത്രി , ബോട്ട് ജെട്ടി, ബസ് സ്റ്റാൻഡുകൾ, തുടങ്ങി പ്രധാന ഇടങ്ങളിലെ 34 ഹൈമാസ്റ്റ് ലൈറ്റുകളുടെയും വഴി വിളക്കുകളുടെയും വൈദ്യുതി ബന്ധമാണ് KSEB വിശ്ചേദിച്ചത്. ബാക്കി തുക കൃത്യമായി അടച്ചു തീർത്തില്ലെങ്കിൽ ഇനി ചോദ്യം ഉണ്ടാവില്ല..സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കുടിശ്ശികയിൽ ഏറ്റവും ഉയർന്ന തുകയാണ് വൈക്കം നഗരസഭയുടേതെന്നാണ് KSEB പറയുന്നത്. രാവിലെ മുതൽ KSEB പണി തുടങ്ങിയെങ്കിലും ഉച്ചയോടെയാണ് നഗരസഭ വിവരമറിഞ്ഞത്. പിന്നെ അവയ്ലബിൾ കൗൺസിൽ യോഗവും സ്റ്റിയറിംഗ് കമ്മറ്റിയും. ട്രഷറി വഴി ആദ്യഗഡു KSEB ക്ക്. 10 ലക്ഷത്തിന് പുറമെ ഒരു 10 ലക്ഷവും കൂടി ഈ മാസം തന്നെ നൽകാമെന്ന് ഉറപ്പ് . ഇതോടെ ഉച്ചയ്ക്ക് തന്നെ KSEB ഫ്യൂസ് ഊരലിന് താൽക്കാലിക വിരാമമിട്ടു.താലൂക്ക് ആശുപത്രി പരിസരം,ആയ്യൂർവേദ ആശുപത്രി , ബോട്ട് ജെട്ടി, ബസ് സ്റ്റാൻഡുകൾ, തുടങ്ങി പ്രധാന ഇടങ്ങളിലെ 34 ഹൈമാസ്റ്റ് ലൈറ്റുകളുടെയും വഴി വിളക്കുകളുടെയും വൈദ്യുതി ബന്ധമാണ് KSEB വിശ്ചേദിച്ചത്. ബാക്കി തുക കൃത്യമായി അടച്ചു തീർത്തില്ലെങ്കിൽ ഇനി ചോദ്യം ഉണ്ടാവില്ല..സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കുടിശ്ശികയിൽ ഏറ്റവും ഉയർന്ന തുകയാണ് വൈക്കം നഗരസഭയുടേതെന്നാണ് KSEB പറയുന്നത്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *