Breaking News :

:

ഇതിലെ പറന്നവര്‍ ഒരുകോടി; റെക്കോര്‍ഡിട്ട് സിയാല്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

യാത്രക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷവും റെക്കോര്‍ഡിട്ട് കൊച്ചി രാജ്യാന്തരവിമാനത്താവളം. വര്‍ഷം അവസാനിക്കാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കെ കൊച്ചി രാജ്യാന്തരവിമാനത്താവളത്തിലൂടെ പറന്നവരുടെ എണ്ണം ഒരു കോടി തികഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ലക്ഷത്തിലധികം യാത്രക്കാരുടെ വര്‍ധനവാണ് സിയാല്‍ രേഖപ്പെടുത്തിയിട്ടുള്ളത്.വ്യാഴം വൈകിട്ട് കൊച്ചിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ച് വയസുകാരി ലയ റിനോഷ് ആണ് 2023ലെ യാത്രക്കാരുടെ എണ്ണം ഒരു കോടി തികച്ചത്. സിയാല്‍ വക പ്രത്യേക ഉപഹാരവും സ്വീകരിച്ചാണ് ലയ ബ്ലാംഗ്ലൂരിലേക്ക് പറന്നതും.
വര്‍ഷം അവസാനിക്കാന്‍ ഒരാഴ്ചയിലേറെ ബാക്കി നില്‍ക്കുമ്പോഴാണ് സിയാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഒരു കോടിയുടെ റെക്കോര്‍ഡിട്ടത്. 54 ലക്ഷം പേര്‍ ആഭ്യന്തര യാത്രക്കാരും 46 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. ദക്ഷിണേന്ത്യയില്‍ പ്രതിവര്‍ഷം ഒരു കോടി യാത്രക്കാര്‍ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് കൊച്ചി. കേരളം ഏക വിമാനത്താവളവും. സംസ്ഥാനത്തെ തന്നെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനം കൈകാര്യം ചെയ്യുന്നതും സിയാലാണ്. മൊത്തം 66,540 വിമാനങ്ങളാണ് ഈ വര്‍ഷം സര്‍വീസ് നടത്തിയത്. 2022ല്‍ 80.23 ലക്ഷം പേരാണ് സിയാലിലൂടെ യാത്ര ചെയ്തത്. വിമാന സര്‍വീസുകള്‍ 57000വും. അടിസ്ഥാന സൗകര്യ വികസനത്തിലും വിമാനത്താവള മാര്‍ക്കറ്റിങ്ങിലും സിയാല്‍ നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രത്യേക സന്ദേശത്തിലൂടെ വ്യക്തമാക്കി. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *