Breaking News :

:

ക്രിസ്മസ് വരവറയിച്ച് കൊച്ചി ബ്രോഡ് വേ.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ക്രിസ്മസിന് വെറും ഒരാഴ്ച ബാക്കി നിൽക്കെ കൊച്ചി ബ്രോഡ് വേയിൽ ക്രിസ്മസ്-പുതുവത്സര കച്ചവടം ഉച്ചസ്ഥായിയിൽ. മുൻ വർഷങ്ങളിലെ പോലെ തന്നെ അലങ്കാര വസ്തുക്കൾക്കാണ് ആവശ്യക്കാർ കൂടുതൽ. ദിവസേന ലക്ഷങ്ങളുടെ കച്ചവടം നടക്കുന്ന കടകളിൽ വൈകുന്നേരങ്ങളിൽ തിരക്ക് നിയന്ത്രണാതീതമാകും.നവംബറിന്റെ അവസാനം മുതൽ ക്രിസ്മസ് വിപണിയിലേക്ക് വേണ്ട ഉൽപ്പന്നങ്ങൾ ഓരോ കടകളിലും സ്റ്റോക്ക് എത്തി. കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാം എന്നതാണ് കച്ചവടക്കാരുടെ ഉറപ്പ്. സാധാരണ ദിവസങ്ങളെക്കാൾ മൂന്നിരട്ടിയിലധികം ആളുകൾ ബ്രോഡ് വെയിലത്തും. ക്രിസ്മസ് ആയതു കൊണ്ട് തന്നെ എല്ലാ കടകളിലും ചുവപ്പു മയമാണ്. ക്രിസ്മസ് ട്രീകൾ, പുൽക്കൂടുകൾ, നക്ഷത്രങ്ങൾ, എൽ ഇ ഡി ബൾബുകൾ, ബലൂണുകൾ എന്നു തുടങ്ങി ബ്രോഡ്വേയിൽ കിട്ടാത്തതായി ഒന്നുമില്ല. സ്ഥിരമുള്ള കടകളിലേക്കാൾ കൂടുതൽ കച്ചവടം പൊടിപൊടിക്കുന്നത് അലങ്കാര വസ്തുക്കൾ വിൽക്കുന്ന തട്ടുകളിലാണ്. വസ്ത്രങ്ങളെക്കാൾ, വാങ്ങാൻ എത്തുന്നവർക്ക് ആവശ്യം അലങ്കാരവസ്തുക്കൾ ആണ്. 140 രൂപ മുതൽ ക്രിസ്മസ് ട്രീകൾ ലഭിക്കും. എൽഇഡി ബൾബുകൾ പതിപ്പിച്ച ക്രിസ്മസ് ട്രീകളാണ് ഇത്തവണത്തെ താരം. 2000 രൂപ മുതലാണ് വില. ആർ ഡി എക്സ്, ലിയോ തുടങ്ങിയ സിനിമ പേരുകളിലും ഉണ്ട് ഇത്തവണയും നക്ഷത്രങ്ങൾ. 40 രൂപ മുതൽ ചെറിയ പാക്കറ്റുകളിലായി ക്രിസ്മസ് ട്രീകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കിട്ടും. ക്രിസ്മസ് സാന്തായുടെ തൊപ്പികൾക്കും വസ്ത്രങ്ങൾക്കും ആവശ്യക്കാർ ഏറെ. രാത്രി 12 മണിവരെ കച്ചവടം ഉണ്ടാകും. കടകളിലെ ദീപാലങ്കാരം കാണുവാനും ആളുകൾ കൂട്ടമായി എത്തുന്നു.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *