Breaking News :

:

കൂലിക്ക് തുഴച്ചില്‍ക്കാരെ വച്ചെന്ന് കണ്ടെത്തല്‍; ഇടശേരിമല പള്ളിയോടത്തിന് വിലക്ക്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ആറന്മുള ഉത്തൃട്ടാതി ജലമേളയില്‍ ഒന്നാം സ്ഥാനംനേടിയ ഇടശേരിമല പള്ളിയോടത്തിനെതിരെ കടുത്ത നടപടി. കൂലിക്ക് തുഴച്ചില്‍ക്കാരെ ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ട്രോഫി തിരിച്ചുവാങ്ങാനും തീരുമാനമായി. അടുത്ത വര്‍ഷം മല്‍സരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടുമുണ്ട്. ഗ്രാന്‍റും നല്‍കില്ല. വള്ളംകളിക്ക് തടസമുണ്ടാക്കിയ ചെറുകോല്‍, പുതുക്കുളങ്ങര, പ്രയാര്‍, അയിരൂര്‍, മേലുകര പള്ളിയോടങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. 
നാട്ടുകാര്‍ തന്നെ തുഴയണമെന്നാണ് ആറന്‍മുള ഉത്തൃട്ടാതി വള്ളംകളിയുടെ പ്രധാന നിബന്ധനകളിലൊന്ന്. 52 കരകളില്‍പ്പെട്ടവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരിക്കെ ഇടശേരി പള്ളിയോടത്തില്‍ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നെത്തിയവര്‍ തുഴഞ്ഞുവെന്ന് കണ്ടെത്തിയതോടെയാണ് വിലക്ക്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *