Breaking News :

:

ശബരിമലയിൽ വെർച്വൽ ക്യൂവിലൂടെയുള്ള ബുക്കിംങ് പൂർത്തിയായി

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ശബരിമലയിൽ വെർച്വൽ ക്യൂവിലൂടെയുള്ള ബുക്കിംങ് പൂർത്തിയായി. ജനുവരി 6 വരെയുള്ള തീയതികളിലെ ബുക്കിങ്ങാണ് പൂർത്തിയായത്. അതിനിടെ സന്നിധാനത്ത് കുട്ടികൾക്ക് ദർശനം നടത്താനായി പുതിയ സംവിധാനം ഏർപ്പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത്  പറഞ്ഞു. ജനുവരി 13 വരെയുള്ള വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംങ്ങാണ് നിലവിൽ തുറന്നിരിക്കുന്നത്. എന്നാൽ ഇതിനോടകം ജനുവരി 6 വരെയുള്ള ബുക്കിംങ് പൂർത്തിയായി. ദിവസേന 80,000 മാണ് പരമാവധി ബുക്കിംങ്. വെർച്വൽ ക്യൂ പരിധി കുറയ്ക്കുന്നതിന് മുമ്പ് ബുക്കിംങ് പൂർത്തിയായ ചില ദിവസങ്ങളിൽ 90,000വും ബുക്കിംങ്ങുണ്ട്. 6 മുതൽ 13 വരെയുള്ള തീയതികളിലാണ് നിലവിൽ ഒഴിവുള്ളത്. വരും ദിവസങ്ങളിൽ ബുക്ക് ചെയ്തിരിക്കുന്ന തീർത്ഥാടകർ ക്യാൻസൽ ചെയ്താൽ അവ മറ്റുള്ളവർക്കായി തുറന്നു നൽകും. അതിനിടെ സന്നിധാനത്ത് വിവിധ വരികളിലൂടെ എത്തുന്ന എല്ലാ കുട്ടികൾക്കും അയ്യനെ ദർശിക്കാൻ ആകാത്ത സാഹചര്യമുണ്ട് . ഇത് കണക്കിലെടുത്ത് പുതിയ സംവിധാനം ആലോചിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്ത്പറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ വൻതിരിക്കുന്ന ശേഷമുള്ള ആദ്യ വാരാന്ത്യത്തിൽ തിരക്ക് നിയന്ത്രണവിധേയമാണ്. 90,000 മാണ് ബുക്കിംഗ് എങ്കിലും പതിനെട്ടാം പടി കയറുന്ന ആളുകളുടെ എണ്ണം മണിക്കൂർ 4000 മുകളിൽ എത്തിയതോടെ വലിയ തിരക്കില്ല. നിലയ്ക്കലിൽ കൂടുതൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതോടെ ഗതാഗതക്കുരിക്കിനും പരിഹാരമായിട്ടുണ്ട്.


https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *