Breaking News :

:

പാര്‍ലമെന്‍റ് അതിക്രമത്തിന്‍റെ ആസൂത്രകന്‍ സ്കൂള്‍ അധ്യാപകന്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

പാര്‍ലമെന്‍റ് പുകയാക്രമണത്തിന്‍റെ ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും സ്കൂള്‍ അധ്യാപകനുമായ ലളിത് ഝാ. സുരക്ഷാവീഴ്ചയുണ്ടായ സമയത്ത് ലളിത് ഝാ പാര്‍ലമെന്‍റിന് പുറത്തുണ്ടായിരുന്നു. ആക്രമണത്തിന്‍റെ വീഡിയോ ലളിത് ഝാ ചിത്രീകരിച്ചെന്ന് പൊലീസ്. കേസിലെ ആറാംപ്രതിയായ ലളിത് ജായ്ക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. അതേസമയം പാർലമെന്റിൽ കടന്നു കയറിയത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനെന്ന് പ്രതികളുടെ മൊഴി. ജനുവരി മുതൽ പ്രതികള്‍ ആസൂത്രണം തുടങ്ങിയതായി ഡൽഹി പൊലീസ് പറയുന്നു . മൺസൂൺ സമ്മേളനത്തിൽ പ്രതികളിൽ ഒരാളായ മനോരജ്ഞൻ പാർലമെന്ററിന് ഉള്ളിൽ കടന്ന് നിരീക്ഷണം നടത്തിയിരുന്നു. ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിംഗ് ഫേസ്ബുക്ക് ഗ്രൂപ്പിൽ എല്ലാവരും അംഗങ്ങളാണ്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *