Breaking News :

:

വാകേരിയില്‍ വീണ്ടും കടുവ? കാല്‍പ്പാടുകള്‍ കണ്ടെന്ന് നാട്ടുകാര്‍

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

വയനാട് വാകേരിയില്‍ വീണ്ടും കടുവയെത്തിയതായി സംശയം. കൂടല്ലൂരിലെ കോഴിഫാമിന്‍റെ ഭാഗങ്ങള്‍ പൊളിഞ്ഞ നിലയില്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ഇതിന് സമീപം കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കടുവ കൊലപ്പെടുത്തിയ പ്രജീഷിന്റെ വീടിനടുത്താണ് പൊളിഞ്ഞനിലയില്‍ കണ്ടെത്തിയ കോഴിഫാമുള്ളത്.  കാണാം. രണ്ട് ഷെഡുകളിലായാണ് കോഴിഫാം പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്‍റെ കമ്പിവേലികള്‍ തകര്‍ത്തായാണ് കാണുന്നത്. എന്നാല്‍ കടുവ ഉള്ളില്‍ കയറിയതിന് സ്ഥിരീകരണമില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കാല്‍പാടുകളുടെ ചിത്രങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിഫാം നോക്കുന്ന ജോലിക്കാരാണ് കാല്‍പാടുകള്‍ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഡിസംബര്‍ ഒന്‍പതിന് പുല്ലരിയാനായി പുറപ്പെട്ട പ്രജീഷ് വൈകുന്നേരമായിട്ടും തിരച്ചെത്താതിരുന്നതോടെയാണ് നാട്ടുകാര്‍ തിരഞ്ഞിറങ്ങിയത്. തുടര്‍ന്ന് വയലില്‍ നിന്നും കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന് കേവലം 200 മീറ്റര്‍ മാത്രം താഴെയുള്ള വയലിലാണ് പ്രജീഷ് പുല്ലരിയുന്നതിനായി ഇറങ്ങിയത്. നരഭോജി കടുവയെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ വീണ്ടും കണ്ടെത്തിയത്.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *