Breaking News

ശബരിമല വിഷയം ലോക്സഭയില്‍ ഉന്നയിച്ച് യുഡിഎഫ് എംപിമാര്‍

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ശബരിമലയില്‍ തീര്‍ഥാടകരുടെ ദുരിതം നേരിടാന്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ അടിയന്തരമായി വിന്യസിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍. യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്‍റിന് അകത്തും പുറത്തും വിഷയം ഉയര്‍ത്തിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. വിഷയം ഉന്നയിച്ച് അടിയന്തരപ്രമേയ നോട്ടിസും നല്‍കിയിരുന്നു. ലോക്സഭ ചേര്‍ന്ന ഉടന്‍ തന്നെ ശബരിമല ഉന്നയിച്ച് യുഡിഎഫ് എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. ദേവസ്വം ബോര്‍ഡും പൊലീസും പരസ്പരം പഴിചാരി സമയം കളയുകയാണെന്നും ഭക്തര്‍ യാതന അനുഭവിക്കുകയാണെന്നും എംപിമാര്‍ ആരോപിച്ചു. ശബരിമലയില്‍ ഗുരുതര സാഹചര്യമാണെന്ന് ശൂന്യവേളയില്‍ എന്‍.കെ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. പൊലീസ് വിന്യാസത്തിലെ പാളിച്ച അടക്കം ആന്‍റോ ആന്‍റണി പരാമര്‍ശിച്ചുഅതേസമയം, ശബരിമല വിഷയത്തില്‍ എം.പിമാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സര്‍ക്കാര്‍ വേണ്ടത് ചെയ്യുന്നില്ലെന്ന പ്രചാരണം അഴിച്ചുവിടുന്നു. അതിന്‍റെ ഭാഗമാണ് പാര്‍ലമെന്‍റിന് പുറത്തെ പ്രതിഷേധം. കോണ്‍ഗ്രസിന്‍റെ അജന്‍ഡയാണിതെന്നും തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media