Breaking News :

:

നിലയ്ക്കലും പമ്പയിലും തിരക്ക് കൂടി; മല ചവിട്ടാനാകാതെ ഭക്തര്‍ മടങ്ങുന്നു

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

നിലയ്ക്കലിലെയും പമ്പയിലെയും തിരക്ക് അനിയന്ത്രിതമായതോടെ ഭക്തര്‍ മടങ്ങുന്നു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും മലചവിട്ടാന്‍ കഴിയാത്തവരാണ് മടങ്ങിയത്. പന്തളം ശ്രീധര്‍മശാസ്ത ക്ഷേത്രത്തില്‍ എത്തി ഇരുമുടിക്കെട്ടഴിച്ച് മാലയൂരി. കര്‍ണാടക, തമിഴ്നാട് സ്വദേശികളാണ് പന്തളത്ത് എത്തി മടങ്ങിയത്. ശബരിമല സന്നിധാനത്ത് തിരക്ക് കുറയ്ക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പമ്പയില്‍ തീര്‍ഥാടകര്‍ നാലുമണിക്കൂറോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ഇതിലും കഷ്ടം നിലയ്ക്കലിലാണ്. ആവശ്യത്തിന് ബസില്ലാത്തതിനാല്‍ കയറിപ്പറ്റാന്‍ മുതിര്‍ന്നവരും കുട്ടികളും കഷ്ടപ്പെടുകയാണ്. പമ്പയിലെ തിരക്ക് കുറയ്ക്കാന്‍ ഉള്ള ബസുകള്‍ പുറപ്പെടുന്നതിന്റെ ഇടവേളയും കൂട്ടി. ബസുകള്‍ തീര്‍ഥാടകരെക്കൊണ്ട് നിറഞ്ഞാലും പൊലീസ് പുറപ്പെടാന്‍ അനുമതി നല്‍കുന്നില്ല. തീര്‍ഥാടകരെ നിയന്ത്രിക്കാനോ വരി നിര്‍ത്തി ബസില്‍ കയറ്റാനോ ആവശ്യത്തിന് പൊലീസുമില്ല
ശബരിമലയില്‍ വിളിച്ച അവലോകനയോഗം ഇന്ന് ചേരും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ദേവസ്വം മന്ത്രി , മറ്റു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം പ്രസിഡന്‍റ് എന്നിവര്‍ പങ്കെടുക്കും. നിയന്ത്രണങ്ങള്‍ പാളിയതില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ശബരിമലയുടെ ചുമതലയുള്ള എഡിജിപി കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരിക്കും

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *