Breaking News

പമ്പയിലേക്ക് ആവശ്യത്തിന് ബസില്ല; നിലയ്ക്കലില്‍ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധി.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

നിലയ്ക്കലില്‍ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധി. പമ്പയിലേക്ക് ആവശ്യത്തിന് ബസില്ല. ലഭ്യമായ ബസുകളില്‍ കയറാന്‍ കനത്ത തിക്കുംതിരക്കുമാണ്. ആയിരക്കണക്കിന് തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ നാമമാത്രമായ പൊലീസ് മാത്രമാണുള്ളത്. തിരക്കില്‍ ഏറെ വലയുന്നത് കുട്ടികളാണ്. ബസില്‍ കയറാനാകാതെ പേടിച്ചുനില്‍ക്കുന്ന സ്ഥിതിയാണുള്ളത്
സന്നിധാനത്ത് തിരക്ക് കുറയ്ക്കാന്‍ പമ്പയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പമ്പയില്‍നിന്ന് കടത്തിവിടുന്ന തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചു. ഇതോടെ പമ്പയില്‍ തീര്‍ഥാടകര്‍ നാലു മണിക്കൂര്‍വരെ കാത്തുനില്‍ക്കേണ്ട സ്ഥിതിയാണുള്ളത്. പമ്പയില്‍ കുട്ടികള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. കുട്ടികളെ ഗണപതി ക്ഷേത്രപരിസരത്തേക്ക് നേരിട്ട് കയറ്റിവിട്ടുതുടങ്ങി. സന്നിധാനത്ത് ദര്‍ശനത്തിനുള്ള കാത്തുനില്‍പ് രണ്ടു മണിക്കൂറില്‍ താഴെ മാത്രമായി. പമ്പ റൂട്ടില്‍ ഗതാഗതക്കുരുക്കിനും ശമനമായി. നിലയ്ക്കലില്‍ തിരക്ക് തുടരുകയാണ്. ദർശനം പൂർത്തിയാക്കിയവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. മുൻ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി 85,000 ഭക്തരാണ് ഇന്നലെ ദർശനം നടത്തിയത്. പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചതും, ദർശന സമയം കൂട്ടിയതുമാണ് കാരണംശബരിമലയില്‍ വിളിച്ച അവലോകനയോഗം ഇന്ന്. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ദേവസ്വം മന്ത്രി , മറ്റു മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം പ്രസിഡന്‍റ് എന്നിവര്‍ പങ്കെടുക്കും. നിയന്ത്രണങ്ങള്‍ പാളിയതില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ശബരിമലയിലെ തിരക്ക് സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് ശബരിമലയുടെ ചുമതലയുള്ള എഡിജിപി കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരിക്കും

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media