Breaking News :

:

മദ്യം വില്‍ക്കാന്‍ അനുമതി തേടി സപ്ലൈകോ.

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

നഷ്ടം നികത്താൻ മദ്യ വിതരണത്തിനു കൂടി അനുമതി നൽകണമെന്നാവശ്യപ്പെട്ട് സപ്ലൈകോ. ഇക്കാര്യം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചു. വിതരണം എങ്ങനെ നടത്തുമെന്നതിന്‍റെ വിവരങ്ങൾ ബെവ്​കോയിൽ നിന്നും സപ്ലൈകോ തേടിയിരുന്നു. ലാഭം വേണമെങ്കിൽ ഏറ്റവും നല്ല ബിസിനസ് മദ്യമാണെന്നു സപ്ലൈകോയിൽ ഏകാഭിപ്രായം. ഇതോടെയാണ് അനുവാദം തേടി സർക്കാരിനെ സമീപിച്ചത്. കൺസ്യൂമർ ഫെഡും സമാന രീതിയിൽ മദ്യ വിതരണം നടത്തുന്നുണ്ടെന്നാണ് മാർക്കറ്റിങ്ങ് വിഭാഗം സർക്കാരിനെ അറിയിച്ചത്. ഇതിനു മുൻപ് ബെവ് കോയെ സമീപിച്ച് വിതരണ രീതിയും കടമ്പകളുമെല്ലാം ചോദിച്ചറിഞ്ഞിരുന്നു. നേരത്തെ പെട്രോൾ പമ്പും, മെഡിക്കൽ സ്റ്റോറും ഒക്കെ നടത്തിയെങ്കിലും ലാഭത്തിലെത്താൻ കഴിഞ്ഞിരുന്നില്ല. ശമ്പളം പോലും വൈകിയ സപ്ലൈകോയുടെ പ്രതീക്ഷ മുഴുവനും മദ്യവിതരണത്തിലാണ്. അരി, പഞ്ചസാര, മുളക്, മല്ലി എന്നു വേണ്ട വിൽക്കുന്നതെല്ലാം നഷ്ടത്തിലായതിന് പുറമെ സബ്സിഡി നൽകാമെന്നേറ്റ സർക്കാർ കോടികൾ കുടിശികയുമാക്കി. സർക്കാർ സബ്സിഡി കിട്ടിയിട്ട് ഉടനൊന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് സ്വയം രക്ഷപ്പെടാനുള്ള ശ്രമങ്ങൾ സപ്ലൈകോ ആരംഭിച്ചത്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *