Breaking News

മുംബൈയില്‍ 17കാരിക്ക് പീഡനം; മലയാളി ഉള്‍പ്പടെ 3 പേര്‍ക്കെതിരെ കേസ്

top-news
https://jananeethi.com/public/frontend/img/post-add/add.jpg

മുംബൈയിലെ ഫ്ലാറ്റിൽവച്ച് 17കാരിയായ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചതില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തും റെയിൽവേ ജീവനക്കാരിയുമായ മലയാളി വിജി ആൽബിൻ, സുഹൃത്ത് ശോഭന പുർബിയ, ശോഭനയുടെ കാമുകൻ പങ്കജ് ഗോഹിൽ എന്നിവർക്ക് എതിരെയാണ് കേസ്. 
രണ്ട് വര്‍ഷം മുന്‍പാണ് കുര്‍ളയിലെ ഫ്ലാറ്റില്‍ വച്ച് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ മാതാവ് ജോലിക്ക് പോയ സമയത്ത് വീട്ടില്‍ വിശ്വസിച്ച് ഏല്‍പ്പിച്ച് പോയ സുഹൃത്തുക്കളാണ് പീഡിപ്പിച്ചത്. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നും നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പ്രതികള്‍ പീഡനം തുടര്‍ന്നത്. നാട്ടിലെത്തി കൗണ്‍സിലറെ കണ്ടതോടെയാണ് പെണ്‍കുട്ടി വിവരം തുറന്ന് പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ വിവരം പൊലീസിലും ചൈല്‍ഡ് ലൈനിലും അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മുംബൈ പൊലീസിന് വിവരം കൈമാറുകയും നടപടിയെടുക്കുകയും ചെയ്തത്.

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media