Create your Account
കുഞ്ഞിനെ കൊന്നത് മുഖത്ത് വെള്ളമൊഴിച്ച്; അമ്മ അറസ്റ്റില്‍
- Aswathi K
- 07 Dec, 2023
തിരുവല്ലയില്‍ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നവജാതശിശുവിന്റേത് കൊലപാതകം. കുഞ്ഞിന്റെ അമ്മ കുട്ടിയുടെ മുഖത്ത് തുടര്‍ച്ചയായി വെള്ളമൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അവിവാഹിതയായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി നീതുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവല്ലയിലെ ഹോസ്റ്റല്‍ റൂമിന്റെ ശുചിമുറിയില്‍ സ്വകാര്യ ആശുപത്രിലെ കരാര്‍ ജീവനക്കാരി നീതു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മരിച്ച നിലയിലാണ് കുഞ്ഞ് പുറത്തുവന്നതെന്നായിരുന്നു 20കാരിയുടെ ആദ്യമൊഴി. എന്നാല്‍ ജീവനോടെയാണ് കുഞ്ഞ് ജനിച്ചതെന്നും മുങ്ങി മരിച്ചതാണെന്നുമുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതിന് പിന്നാലെ തിരുവല്ല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കുഞ്ഞിനെ മടിയിലിരുത്തി മുഖത്തേക്ക് തുടര്‍ച്ചയായി വെള്ളമൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി മൊഴി നല്‍കി. കുഞ്ഞിന്‍റെ ജനനം രഹസ്യമായി സൂക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു കൊലപാതകമെന്നാണ് എഫ്ഐആര്‍. നീതുവിന്‍റെ ആണ്‍സുഹൃത്ത് തൃശ്ശൂര്‍ സ്വദേശിക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Leave a Reply
Your email address will not be published. Required fields are marked *