Breaking News

'സ്ത്രീധനത്തിന് സമ്മര്‍ദം ചെലുത്തിയത് റുവൈസ്; പണമാണ് വലുതെന്നു പറഞ്ഞു'.

top-news
https://jananeethi.com/public/frontend/img/post-add/add.jpg

സ്ത്രീധനത്തിന് സമ്മര്‍ദംചെലുത്തിയത് റുവൈസ് ആണെന്നും പണമാണ് വലുതെന്ന് പറഞ്ഞെന്നും ഷഹ്നയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. പണം കൂടുതല്‍ ചോദിച്ചത് റുവൈസിന്‍റെ പിതാവാണ്. ധിക്കരിക്കാന്‍ കഴിയില്ലെന്ന് റുവൈസ് പറഞ്ഞു. ഷഹ്നയ്ക്ക് റുവൈസിനെ വലിയ ഇഷ്ടമായിരുന്നുവെന്നും സഹോദരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ കുറ്റങ്ങള്‍ ചുമത്തി ഡോ. ഇ.എ.റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളിയിലെ വീട്ടില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്. പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media