Create your Account
'ഒരു ലിറ്റർ പാലിന് 140 രൂപ'; അവശ്യസാധനങ്ങള്‍ക്കായി ചെന്നൈയില്‍ നെട്ടോട്ടം.
- Aswathi K
- 06 Dec, 2023
മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രളയത്തിലൂടെ കടന്നുപോകുന്ന ചെന്നൈയിൽ സാധനങ്ങൾക്കും ക്ഷാമം. വിതരണം പുനസ്ഥാപിക്കാത്തതിനെ തുടർന്ന് മിക്കയിടങ്ങളിലും കുടിവെള്ളം മുടങ്ങി. ക്യാനുകളിൽ വിതരണം ചെയ്യുന്ന വെള്ളവും കിട്ടാനില്ല. ലിറ്റർ പാലിന് 140 രൂപ വരെ വാങ്ങുന്നതായി പരാതി ഉയർന്നു. വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഇതുവരെ 11 മരണം സ്ഥിരീകരിച്ചു.10 മന്ത്രിമാരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗാമിക്കുകയാണ്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാത്രി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. 5മരണം റിപ്പോർട്ട് ചെയ്തു. 24മണിക്കൂർ കൂടി ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നു ഇന്ന് 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഇന്നലെ ഉച്ചയ്ക്ക് നെല്ലൂരിനും മച്ചിലി പട്ടണത്തിനും ഇടയിൽ ഉള്ള ബാപട്ടില്ല എന്ന സ്ഥലത്തു കൂടിയാണ് ചുഴലികാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 100കിലോമീറ്റർ വേഗതയിൽ കരത്തോട്ട ചുഴലിക്കാറ്റ് ഇന്നത്തോടെ ദുർബലമാകും.
Leave a Reply
Your email address will not be published. Required fields are marked *