Create your Account
ഒന്നരമാസമുള്ള പിഞ്ചുകുഞ്ഞിന്‍റേത് അരുംകൊല.
- Aswathi K
- 05 Dec, 2023
കൊച്ചിയിലെ ലോഡ്ജില്‍ ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് കാല്‍മുട്ടുകൊണ്ട് തലയ്ക്കടിച്ചെന്ന് പൊലീസ്. കൊലപാതകത്തില്‍ കുഞ്ഞിന്‍റെ അമ്മ അശ്വതിക്കും പങ്കുണ്ടെന്നും മരണം ഉറപ്പിക്കാന്‍ കുഞ്ഞിന്‍റെ പുറത്ത് കടിച്ചുവെന്നും പൊലീസ് വെളിപ്പെടുത്തി. കൊലപാതകത്തില്‍ അശ്വതിയുടെ സുഹൃത്ത് കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി ഷാനിഫ് പിടിയിലായി. ലോഡ്ജില്‍ ഇരുവരും മുറിയെടുത്തത് കുഞ്ഞിനെ കൊല്ലാനാണെന്നും പൊലീസ് പറയുന്നു.
രാവിലെ കുഞ്ഞ് ഉണര്‍ന്നില്ലെന്ന് പറഞ്ഞാണ് പ്രതികള്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ച ആശുപത്രി അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ അശ്വതിയും ഷാനിഫും ലിവ്–ഇന്‍– റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്
Leave a Reply
Your email address will not be published. Required fields are marked *