Breaking News :

:

കരതൊടാന്‍ ഒരുങ്ങി മിഗ്​ജോം; ആന്ധ്ര തീരത്തേക്ക്; പ്രളയത്തില്‍ മുങ്ങി ചെന്നൈ

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് മിഗ്ജോം, ആന്ധ്ര തീരത്തോട് അടുക്കുന്നു. തെക്കന്‍ ആന്ധ്രാ തീരത്ത് നെല്ലൂരിനും മച്ചലിപ്പട്ടണത്തിനും ഇടയില്‍ രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി കരതൊടും. നെല്ലൂര്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ കനത്ത മഴയും കാറ്റും തുടങ്ങി.110 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് തീരംതൊടുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിലെ സൂളൂര്‍പെട്ടിയില്‍ പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് ചെന്നൈ–ഹൈദരാബാദ് ദേശീയപാതയില്‍ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. ചുഴലിക്കാറ്റ് തമിഴ്നാട് തീരം കടന്നതോടെ ചെന്നൈ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മഴയുടെ തീവ്രത കുറഞ്ഞു. എന്നാല്‍ വെള്ളക്കെട്ടും മഴക്കെടുതികളും തുടരുകയാണ്. 47 വർഷത്തിനിടെ ഉണ്ടായ ശക്തമായ മഴയിൽ നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലായി. അഞ്ചുമരണം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ അടച്ചിട്ട വിമാനത്താവളം തുറന്ന് പ്രവര്‍ത്തിച്ചുതുടങ്ങി. എന്നാല്‍ നഗരത്തിലെ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ഡാമുകള്‍ തുറന്നിരിക്കുന്നതിനാല്‍ വെള്ളം ഇറങ്ങാന്‍ ഇനിയും സമയമെടുക്കും. ചെന്നൈ ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ ഇന്നും അവധിയാണ്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *