Breaking News :

:

ദുരിതത്തില്‍ ചെന്നൈ; വെള്ളക്കെട്ട് രൂക്ഷം; ട്രെയിനുകള്‍ റദ്ദാക്കി; വിമാനങ്ങള്‍ ‍വൈകുന്നു

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

മിഗ്ജോം ചുഴലിക്കാറ്റിന്റെ ഭാഗമായ കനത്തമഴയില്‍ ദുരിതക്കയത്തിലായി ചെന്നൈ. നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ടായതോടെ ജനജീവിതം താറുമാറായി. വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടത്തും വീടുകളില്‍ വെള്ളംകയറി. സബ്‌വേകളും അടിപ്പാലങ്ങളും മുങ്ങി, മരങ്ങള്‍ കടപുഴകി, വൈദ്യുതി നിലച്ചു. മഹാബലിപുരം ബീച്ചില്‍ കടല്‍നിരപ്പ് അഞ്ചടിയോളം ഉയര്‍ന്നു. പുതുച്ചേരി ബീച്ച് റോഡില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചെന്നൈ ഉള്‍പ്പെെട ആറു ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ നെടുങ്കുട്രം നദി കരകവിഞ്ഞ് മുതല റോഡിലേക്കിറങ്ങി. ഇതേത്തുടര്‍ന്ന് ജാഗ്രത മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ 118 ട്രെയിനുകള്‍ റദ്ദാക്കി, 26 വിമാനങ്ങള്‍ വൈകുന്നു. നാളെ രാവിലെയാണ് ചുഴലിക്കാറ്റ് കരതൊടുക.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *