Breaking News :

:

ഡിപ്പോയ്ക്ക് സമീപം എത്തിയത് നീല കാറില്‍; ഇതില്‍ പത്മകുമാറും; വഴിത്തിരിവായത് ഈ ദൃശ്യം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

കൊല്ലം ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വഴിത്തിരിവായത് നീല കാറിന്റെ ദൃശ്യം. പ്രതികള്‍ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപം എത്തിയത് നീല കാറിലാണ്. ഈക്കാറില്‍ പത്മകുമാറും ഉണ്ടായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതാണ് പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തട്ടിയെടുത്ത കുട്ടിയെ രാത്രി തിങ്കളാഴ്ച താമസിപ്പിച്ചത് പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലെന്ന് പൊലീസ് നിഗമനം. കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാര്‍ ഈ വീട്ടില്‍ നിന്ന് കണ്ടെത്തി. തെങ്കാശി പുളിയറയില്‍ നിന്നാണ് പത്മകുമാറിനെയും ഭാര്യയെയും മകളെയും പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെ പിടികൂടിയത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ നീണ്ടത് പത്തരമണിക്കൂര്‍ നേരം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. രണ്ടുകോടിയുടെ കടംവീട്ടാനെന്ന് പിടിയിലായ മുഖ്യപ്രതി കെ.ആര്‍.പത്മകുമാറിന്റെ മൊഴി. എന്നാല്‍ ആദ്യം പറഞ്ഞത് മകളുടെ നഴ്സിങ് അഡ്മിഷനുമായി ബന്ധപ്പെട്ടാണ് പണം ഇടപാടെന്നാണ്. പത്മകുമാറുമായുള്ള ബന്ധം കുട്ടിയുടെ അച്ഛന്‍ മറച്ചുവച്ചതിലും അന്വേഷണം നടക്കും.

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *