Breaking News

പണം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി

top-news
https://jananeethi.com/public/frontend/img/post-add/add.jpg

നവകേരള സദസിനായി തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് പണം ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കൗണ്‍സിലിന്‍റെ അനുമതിയില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരമില്ല. മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കാമെന്ന് നിര്‍ദേശിക്കാനും സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങള്‍ അന്‍പതിനായിരം മുതല്‍ മൂന്ന് ലക്ഷം രൂപവരെ നല്‍കണമെന്നായിരുന്നു തദ്ദേശ ഭരണവകുപ്പിന്‍റെ ഉത്തരവ്. ഗ്രാമപഞ്ചായത്തുകള്‍ അന്‍പതിനായിരം രൂപയും മുന്‍സിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരുലക്ഷം വരെയും കോര്‍പറേഷനുകള്‍ രണ്ട് ലക്ഷവും ജില്ലാപഞ്ചായത്തുകള്‍ മൂന്ന് ലക്ഷംരൂപ വീതവും നല്‍കണമെന്നായിരുന്നു ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. 

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media