Breaking News :

:

കുട്ടിയെ തട്ടിക്കൊണ്ടുപോയ ഒരാളെ തിരിച്ചറിഞ്ഞു? നഴ്സിങ് കെയര്‍ ടേക്കറെന്ന് സംശയം

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞതായി സൂചന. സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയര്‍ടേക്കറാണെന്നാണ് സംശയം. ഇവര്‍ റിക്രൂട്ട്മെന്‍റ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഒന്നിലധികം യുവതികള്‍ സംഘത്തിലുണ്ടെന്നും കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അന്വേഷണസംഘം പറയുന്നു.
അതിനിടെ പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ സഞ്ചരിച്ചവരുടെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പിതാവുമായി വൈരാഗ്യമുള്ളവര്‍ നടത്തിയ ക്വട്ടേഷനാണെന്ന് പൊലീസിന്‍റെ തുടക്കം മുതലേ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം കുട്ടിയെ തട്ടിക്കൊണ്ടു പോയവര്‍ വന്ന ഓട്ടോറിക്ഷയെ പറ്റിയും അന്വേഷണസംഘത്തിന് സൂചനകള്‍ ലഭിച്ചു. കാറിന്‍റെ വ്യാജ നമ്പര്‍പ്ലേറ്റ് തയാറാക്കിയെന്ന് സംശയിക്കുന്ന ചിറക്കര സ്വദേശിയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കാറിന് ഒന്നിലധികം നമ്പര്‍പ്ലേറ്റുകള്‍ ഉണ്ടായിരുന്നതായും പൊലീസിന് സംശയമുണ്ട്. 
തിങ്കളാഴ്ച വൈകുന്നേരത്തോടെ കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ 20 മണിക്കൂറിന് ശേഷം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. നഗരം പൊലീസ് അരിച്ചുപെറുക്കുന്നതിനിടെ പ്രതികള്‍ ആശ്രാമം മൈതാനത്തെത്തി കുട്ടിയെ ഉപേക്ഷിച്ച് പോയിട്ടും പിടികൂടാനാവാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *