Breaking News :

:

ചിന്നക്കനാലിലെ 364.39 ഹെക്ടര്‍ റിസര്‍വ് വനം; വിജ്ഞാപനം പുറത്ത്

top-news
https://maannews.acnoo.com/public/frontend/img/header-adds/adds.jpg

ഇടുക്കി ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ റിസർവ് വനമായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. പാപ്പാത്തി ചോല, സൂര്യനെല്ലി എന്നി മേഖലകളിലെ ഭൂമിയാണ് റിസർവ് വനമായി മാറുക. മേഖലയിലെ വന്യജീവി സമ്പത്ത് സംരക്ഷിക്കുന്നതിനായാണ് നടപടി. ഇത് സംബന്ധിച്ച് തുടർനടപടികൾ കൈക്കൊള്ളുന്നതിനായി ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസറെ ചുമതലപ്പെടുത്തി. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ കൈവശമുള്ളവർക്ക് ഹാജരാക്കാനും സമയം അനുവദിച്ചു. ഇതിന് ശേഷമാവും അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുക.അതേസമയം, വനഭൂമി പലവിധ ആവശ്യങ്ങൾക്കു പതിച്ചു കൊടുക്കാൻ സഹായകരമാകുന്ന വനസംരക്ഷണ ഭേദഗതി നിയമം ഇന്ന് പ്രാബല്യത്തിൽ വരും. വനഭൂമി ഉപയോഗിക്കുന്നതിനു കൂടുതൽ ഇളവുകൾ നിർദേശിക്കുന്നതാണ് ഭേദഗതി നിയമം. വനഭൂമി വനേതരആവശ്യങ്ങൾക്കുപയോഗിക്കാൻ ഭേദഗതിയനുസരിച്ച് സാധ്യമാകും. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കേന്ദ്രം ഇന്നലെ വിജ്ഞാപനം ചെയ്തു. റെയിൽ, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ നിർമ്മാണങ്ങൾ വനഭൂമി ഉപയോഗിക്കുന്നതിനു മുൻകൂർ അനുമതി ആവശ്യമില്ല. മറ്റ് വികസനപദ്ധതികൾക്ക് ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതി വേണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. നിയമം പ്രാബല്യത്തില്‍ വരുമെങ്കിലും ഏതുതരം ഇളവുകള്‍ നല്‍കുന്നതിനും തിടുക്കത്തിലുള്ള തീരുമാനം ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 

https://maannews.acnoo.com/public/frontend/img/header-adds/adds.jpg

Leave a Reply

Your email address will not be published. Required fields are marked *