Breaking News

ചരിത്രത്തിലെ റെക്കോർഡ് സൃഷ്‌ടിച്ച്‌ സംസ്ഥാനത്തെ സ്വർണവില

top-news
https://jananeethi.com/public/frontend/img/post-add/add.jpg

ഡിസംബർ നാലിന് സ്വർണം വാങ്ങാൻ പോകുന്നവർ നൽകേണ്ടി വരിക ചരിത്രത്തിലെ ഏറ്റവും വലിയ തുക. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉപഭോക്താക്കളെ ഭയപ്പെടുത്തുന്ന നിലയിൽ ഉയർന്നു കൊണ്ടിരുന്ന സ്വർണവില (Gold Price) വർഷത്തെ അവസാന മാസം ആരംഭിക്കുമ്പോൾ കൂടുതൽ ഉയരങ്ങൾ തേടിപ്പോകുന്ന കാഴ്ചയാണുള്ളത്. പവന് 46,000 രൂപ എന്ന പരിധിയും കടന്നു പോകുന്ന കാഴ്ചയാണ് പോയ മാസം കണ്ടത്. ഈ പോക്ക് പോയാൽ സ്വർണാഭരണം സ്വപ്നം കാണുന്നവർ കേരളത്തിൽ ഇനി അരലക്ഷമെങ്കിലും ഒരു പവന് വേണ്ടി കാത്തുവച്ചിട്ടേ വാങ്ങാൻ ഇറങ്ങാവൂ. അടുത്ത വർഷം എങ്ങനെ പോയാലും ഈ നിലയിൽ എത്തും എന്നുറപ്പിച്ച പോക്കാണ് സ്വർണവിലയിൽ പുത്തൻ ട്രെൻഡുകൾ നൽകുന്ന സൂചന. ഡിസംബർ നാലിന് ഒരു പവൻ സ്വർണത്തിന് 47,000 രൂപ എന്ന പരിധിയും കടന്നിരിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പവന് 46,760 രൂപ എന്ന നിലയിലാണ് എത്തിയിട്ടുള്ളത്. അതിനു മുൻപ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ തുകയായ 46,160 രൂപയും രേഖപ്പെടുത്തി സംസ്ഥാനത്തെ സ്വർണവില ഡിസംബർ നാലിന് പവന് 47,080 രൂപ എന്ന നിലയിലാണ്. ഇത് ചരിത്ര വിലയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രേഖപ്പെടുത്തിയ നിരക്കായ 46,760 എന്നത് സംസ്ഥാന ചരിത്രത്തിലെ രണ്ടാമത് വലിയ വിലയാണ്

https://jananeethi.com/public/frontend/img/post-add/add.jpg

Leave a Reply

Your email address will not be published. Required fields are marked *

Search

Category

add
Awesome News & Blog Theme For Your Next Project Buy Now

Gallery

Tags

Social Media